¢¯¬ ˜°¥µÇ“²¾Þ English | Malayalam

ക്ലാസ് മുറികളില്‍ സ്കൂള്‍ ഉപയോഗിക്കല്‍

Using skoool in the classroomഗണിതം, ശാസ്ത്ര വിഷയങ്ങള്‍ മൂല്യാധിഷ്ഠിതവും, ക്രിയാത്മകവുമായി പഠിപ്പിക്കുന്നതിന് സഹായിക്കുന്ന ബൃഹത്തായ ഒരു ശേറമാണ് സ്ക്കൂള്‍ കേരളം

ക്ലാസ് മുറികളില്‍ ICT ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പതിന്മടങ്ങ് വര്‍ദ്ധിക്കും. ക്ലാസ് മുറിയില്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ സ്ക്കൂള്‍ കേരളം ലഭ്യമാകും. സ്ക്കൂള്‍കേരളം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ ഇവിടെ നല്കുന്നു.


ക്ലാസ് മുറിയും കമ്പ്യൂട്ടര്‍ മുറിയും

ചര്‍ച്ചകളിലൂടെയും വിശകലനങ്ങളിലൂടെയും അധ്യാപകരും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അന്യോന്യ പ്രവര്‍ത്തനം സാധ്യമാക്കുന്നവിധം ക്ലാസ് മുറികള്‍ ക്രമീകരിക്കുവാന്‍ വൈറ്റ് ബോര്‍ഡ് സാങ്കേതികവിദ്യ സഹായിക്കുന്നു. വിമര്‍ശനാത്മക ചിന്താശേഷികളായ അന്വേഷണം, കാരണം കണ്ടെത്തല്‍, നിരീക്ഷണം, പ്രവചനം തുടങ്ങിയ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം സംരംഭങ്ങള്‍ സഹായിക്കുന്നു. അന്യോന്യ പ്രവര്‍ത്തനാധിഷ്ഠിതമായ പാഠഭാഗങ്ങളും, സിമുലേഷനുകളും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെയും വൈറ്റ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെയും ക്ലാസിനെ ഒരു ഗ്രൂപ്പായി നയിക്കുന്നതിന് കഴിയും.

'സ്ക്കൂളിന്റെ' പ്രവര്‍ത്തന വേഗത നിയന്ത്രിക്കാവുന്നതും ഓരോ പേജിലെയും പ്രധാന ആശയങ്ങള്‍ വളരെ വേഗത്തില്‍ ആവര്‍ത്തിച്ച് പ്രദര്‍ശിപ്പിക്കുന്നതിനും കഴിയുന്നു. ശബ്ദം ഉള്‍പ്പെടുത്തി ശബ്ദം ഇല്ലാതെ നിങ്ങളുടെ വിവരണം ഉള്‍പ്പെടുത്തിയോ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള അവസരം സ്ക്കൂള്‍ കേരളയിലുണ്ട്.

മികവ് നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധനകള്‍ ഓരോ പാഠഭാഗവുമായി ബന്ധിപ്പിച്ച് നല്കിയിരിക്കുന്നു. കുട്ടികള്‍ക്ക് തന്നെ ഇവ ഉപയോഗിച്ച് സ്വയം പരിശോധിക്കുന്നതിനും തിരിച്ചറിയുന്നതിനും കഴിയും. പഠിപ്പിച്ച പാഠഭാഗങ്ങള്‍ എത്രത്തോളം മനസ്സിലാക്കിയെന്ന് അധ്യാപകന് തിരിച്ചറിയുന്നതിനും ഇതിലൂടെ കഴിയുന്നു.

download the skoool user guide (PDF)