ആഗോള സാമ്പത്തികസ്ഥിതി നിയന്ത്രിക്കുന്നതുപോലും അറിവാണ്. അതിനാല്‍ ലോകത്തിലെവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തിക്കുന്നതിനും, കാരണങ്ങള്‍ അന്വേഷിക്കുന്നതിനുമുള്ള ശേഷി ആവശ്യമാണ്. പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്നതിനും, പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും, മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകേണ്ടതുണ്ട്.
സാങ്കേതികവിദ്യകളുടെ സഹായത്തോടെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താമെന്നും അവന്‍ തിരിച്ചറിയണം. ശാസ്ത്രം, ഗണിത വിഷയങ്ങളിലെ പ്രധാന ഭാഗങ്ങള്‍ നേരത്തെ തന്നെ അവന്‍ മനസ്സിലാക്കുകയും വേണം.
മാറുന്ന ലോകത്തിലേക്ക് നമ്മെ പ്രാപ്തരാക്കുന്നതിനാവശ്യമായ പ്രധാന ചേരുവയാണ് വിദ്യാഭ്യാസം. പുതിയ പുതിയ സാങ്കേതികവിദ്യകള്‍ നമുക്ക് ഇതുവരെ സങ്കല്പിക്കാവുന്നതിലുമപ്പുറത്തേക്ക് ലോകത്തെ മാറ്റും. അറിവിലധിഷ്ഠിതമായ ഈ സാമ്പത്തിക ഘടനയില്‍ നിലനില്ക്കുന്നതിനും, സമ്പന്നരാക്കുന്നതിനും, നാളത്തെ പൌരന്മാരെയും, ജോലിക്കാരെയും, ഉപഭോകാതാക്കളെയും 21- നൂറ്റാണ്ടിന്റെ ശേഷികള്‍കൊണ്ട് പ്രാപ്തരാക്കേണ്ടതുണ്ട്. നാളത്തെ ലോകത്ത് സമ്പന്നരാകുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നവിധം വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഇന്റല്‍ സന്നദ്ധമായിരിക്കുന്നു. ഇന്റല്‍ കമ്പനി രൂപീകൃതമായതുമുതല്‍ ഇതിനായി വിദ്യാഭ്യാസ പ്രക്രിയകളില്‍ വ്യാപൃതരാകുന്നു. എന്നിരുന്നാലും, 1989 മുതലാണ് ഇന്റല്‍ വിദ്യാഭ്യാസ പ്രക്രിയകളില്‍ വ്യാപകമായി വ്യാപൃതരാകുന്നത്. അതിനുശേഷം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തി.
|