¢¯¬ ˜°¥µÇ“²¾Þ English | Malayalam

ഉപയോഗവ്യവസ്ഥകള്‍
Terms of Use

ഈ വെബ്സൈറ് ഉപയോഗിക്കുന്നതിനുമുന്‍പ് ദയവായി ഈ വ്യവസ്ഥകള്‍ വായിക്കുക.

നിരോധനനീയമധികാരം

ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള വിവരങ്ങള്‍ കാണുന്നതും,കൈപ്പറ്റുന്നതും,പ്രവേശിക്കുന്നതും നീയമധികാരത്താല്‍ നിരോധിച്ചിട്ടുണ്ടാവാം. പൗരത്വം,വാസസ്ഥലം,അതുമല്ലെങ്കില്‍ സ്വീകരിക്കുന്ന വിവരങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഈ വെബ്സൈറ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞിട്ടുളളവര്‍ ഒഴികെയുളളവര്‍ക്ക് വിവരവിനിമയത്തിനുവേണ്ടിമാത്രം തയ്യാറാക്കിയിട്ടുളളതാണ് ഈ വെബ്സൈറ്റ് .മുകളില്‍ പറഞ്ഞ ഏതെങ്കിലും കാരണങ്ങളാല്‍ നിങ്ങളെ തട‌ഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി ഈ വെബ്സൈറ്റില്‍ നിന്നും ഇപ്പോള്‍ത്തന്നെ വിട്ടുപോകേണ്ടതാണ്.ഇതുപയോഗിക്കുന്ന ഏതെങ്കിലും വ്യക്തിക്ക് ഇതുപയോഗിക്കുവാന്‍ നീയമപരമായി അനുവാദം ലഭിച്ചിട്ടുണ്ടോയെന്ന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവരും എത്രയും വേഗത്തില്‍ ഈ വെബ്സൈറ്റില്‍ നിന്നും വിട്ടുപോകേണ്ടതാണ്.

ഈ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന സോഫ്ട് വെയറുകളും മറ്റ് പ്രവര്‍ത്തനങ്ങളും ഇന്റല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിവരവിനിമയത്തിനായി നല്‍കിയിരിക്കുന്ന ഒരു സേവനം മാത്രമാണ്.ചുവടെ നല്‍കിയിരിക്കുന്ന നീയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിന് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നവര്‍ ബാധ്യസ്ഥരാണ്.അതിനാല്‍ ഉപയോക്താക്കള്‍ ഈ നീയമങ്ങള്‍ സശ്രദ്ധം വായിക്കേണ്ടതാണ് .ഇതിലെ നീയമങ്ങളും വ്യവസ്ഥകളും അവകാശങ്ങളും പാലിക്കുന്നതിന് പ്രയാസമുളളവര്‍ ഈ വെബ്സൈറ്റ് ഉപയോഗിക്കാനും, ഇതില്‍നിന്നും എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനും പാടുളളതല്ല.

ഒരാള്‍ക്കുളള പകര്‍പ്പവകാശ അനുവാദം

ഈ വെബ്സൈറ്റിലോ സി ഡി റോമിലോ നല്‍കിയിരിക്കുന്ന സോഫ്ട് വെയര്‍ പരിഹാരങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും പകര്‍പ്പവകാശമുളളതാണ്.നീയമപരമായി അധികാരപ്പെടുത്തിയിരിക്കുന്നവരല്ലാതെ മറ്റാരെങ്കിലും ഈ വെബ്സൈറ്റിലോ സി ഡി റോമിലോ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ നീയമത്തിന്റെയും വ്യാപാര നീയമത്തിന്റെയും മറ്റ് നീയമങ്ങളുടെയും ലംഘനമാകും.നീയമപരമായി അധികാരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രം ഈ വെബ്സൈറ്റിലോ സി ഡി റോമിലോ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പകര്‍ത്താവുന്നതും കൂടാതെ വ്യവസായികാവശ്യങ്ങള്‍ക്കല്ലാതെ നിങ്ങളുടെ വ്യക്തിപരമായ ആശ്യങ്ങള്‍ക്കായി ഇവ ഒരു കമ്പ്യൂട്ടറിലേക്ക്മാത്രം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. ഈ അനുവാദം താല്ക്കാലികവും ,റദ്ദാവുന്നതും താഴെപ്പറയുന്നകാരണങ്ങളാല്‍ കൈമാറ്റം ചെയ്യാനും,ഒഴിവാക്കാനാവാത്തതുമാണ്, .നീയമപരമായി അനുമതിയില്ലാതെ നിങ്ങള്‍ ഈ വെബ്സൈറ്റ് a) പരിഷ്കരിക്കുവാനോ, മാറ്റം വരുത്തുവാനോ ,ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളവ അനുരൂപിക്കുവാനോ, വിവരംശേഖരിക്കുവാനോ , ഘടനാമാറ്റം വരുത്തുവാനോ, ഇവ വ്യവസായികമായി ഉപയോഗിക്കുവാനോ , ഏതെങ്കിലും പരസ്യ പ്രദര്‍ശനത്തിനോ, ക്രിത്ത്യനിര്‍വ്വഹണത്തിനോ,വില്‍ക്കുവാനോ , വാടകയ്ക്ക് നല്തുവാനോ പാടുളളതല്ല. b) ഘടനാമാറ്റം വരുത്തുക,വിവരശേഖരണം നടത്തുക, റിവേഴ്സ് എന്‍ജിനിയറിംഗ് നടത്തുക തുടങ്ങിയവയ്ക്ക് നീയമപരമായി അനുവാദം ആവശ്യമാണ്.c) പകര്‍പ്പവകാശമോ ,മറ്റ് ഉടമസ്ഥാവകാശമോ ഇതില്‍ നിന്നും നീക്കം ചെയ്യാന്‍ പാടുളളതല്ല.d) ഇതിലെ സാമഗ്രികള്‍ മറ്റൊരാള്‍ക്ക് കൈമാറരുത്.e) ഉപഅനുവാദം, കൈമാറ്റം,വില്പന, വാടക,ചുമതലപ്പെടുത്തുക,വിതരണം ചെയ്യുക,അതുമല്ലെങ്കില്‍ വ്യവസായികമായി ഭാഗീകമായോ പൂര്‍ണ്ണമായോ ചൂഷണം ചെയ്യുക തുടങ്ങിയവ പാടുളളതല്ല.f) മറ്റേതെങ്കിലും പരിപാടികളില്‍ ഉള്‍പ്പെടുത്തുവാനോ അവയോട് യോജിപ്പിക്കുവാനോ പാടില്ല. അനുവാദമില്ലാതെയുളള ഇത്തരത്തിലുളള പകര്‍ത്തലുകള്‍ തടയുന്നത്തിന് നിങ്ങളും പരമാവധി ശ്രമിക്കേണ്ടതാണ്.ഇതിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിനായി നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുവാദം റദ്ദാക്കുന്നതായിരിക്കും.

സാമഗ്രികളുടെ ഉടമസ്ഥാവകാശം

ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയ്ക് പകര്‍പ്പവകാശമുള്ള തിനാല്‍ ലോക പകര്‍പ്പവകാശ നീയമത്താലും കൊടുക്കല്‍ വാങ്ങല്‍ നീയമത്താലും സംരക്ഷിക്കപ്പെടുന്നു.അതിനാല്‍ ഇവ ഇന്റലിന്റെ നീയമപരമായ അനുവാദമില്ലാതെ പകര്‍ത്തുവാനോ , പുനസ്രഷ്ടിക്കുവാനോ, പരിഷ്കരിക്കുവാനോ, മാറ്റം വരുത്തുവാനോ ,ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളവ അനുരൂപിക്കുവാനോ, വിവരംശേഖരിക്കുവാനോ , ഘടനാമാറ്റം വരുത്തുവാനോ, ഇവ വ്യവസായികമായി ഉപയോഗിക്കുവാനോ , ഏതെങ്കിലും പരസ്യ പ്രദര്‍ശനത്തിനോ, ക്രിത്ത്യനിര്‍വ്വഹണത്തിനോ,വില്‍ക്കുവാനോ , വാടകയ്ക്ക് നല്തുവാനോ പാടുളളതല്ല. ഈ വെബ്സൈറ്റില്‍ പ്രത്യേകമായി നല്‍കുന്നതല്ലാതെ ഇന്റലോ അതിന്റെ വിതരണക്കാരോ നിങ്ങള്‍ക്ക് യാതൊരുവിധ അവകാശവും അനുവധിക്കുന്നതല്ല. മറ്റ് അവകാശങ്ങള്‍ ഇന്റല്‍ എഴുതിത്തരുകയോ ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയോ, അനുവധിച്ച് തരുന്നതോ ആണ്.

ഇന്റലും അതിന്റെ വിതരണക്കാരുമാണ് ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാത്തരം ബൗദ്ധീകപദാര്‍ഥങ്ങളുടെയും ഉടമസ്ഥര്‍. അധികാരമുളള വിതരണക്കാര്‍ ,ഏതെങ്കിലും പകര്‍പ്പവകാശം , രജിസ്റ്റര്‍ ചെയ്ത വ്യവസായരൂപീകരണം, വ്യാപാരമുദ്ര, സേവനമുദ്ര, സോഴ്സ്കോടാ , ക്രിത്യമായ വിശദാംശങ്ങള്‍, ടെംപ്ളേറ്റുകള്‍, ഗ്രാഫിക്കുകള്‍, ലോഗോകള്‍ തുടങ്ങിയവയിലും അയര്‍ലന്‍ഡിലോ മറ്റെവിടെയെങ്കിലുമോ രൂപത്തിലും, പരിപാടികളിലും,മറ്റ് ഉപഭോക്താക്കള്‍ക്കുളള വാഗ്ദാനങ്ങളിലും, സോഫ്ട്വെയറിലും, പ്രയോഗത്തിലും,അതില്‍ വരുത്തുന്ന പരിഷ്കരണത്തിലും,പുരോഗതിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ യാതൊരു പരിമിതിയുമില്ലാതെ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ. ഇതില്‍ നേരിട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നതല്ലാതെ നിങ്ങള്‍ക്ക് ഇതില്‍ ഇടപെടുന്നതിനോ,ഇന്റലിന്റെയോ അതിന്റെ വിതരണക്കാരുടെയോ ഏതെങ്കിലും ബൗദ്ധിക സാമഗ്രികളുടെ ലംഘനമോ അനുവദനീയമല്ല. ഇത്തരത്തില്‍ ഏതെങ്കിലും ബൗദ്ധിക സാമഗ്രികളുടെ ലംഘനം നടത്തുന്ന വ്യക്തികള്‍ക്കും,സ്ഥാപനങ്ങള്‍ക്കുമെതിരെ ഇന്റലിന്റെയോ അതിന്റെ വിതരണക്കാരോ നീയമനടപടി സ്വീകരിച്ചേക്കാം.

വാണിജ്യ മുദ്ര

വാണിജ്യ മുദ്ര, ലോഗോ, സേവനമുദ്ര, തുടങ്ങി ഈ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നവ ; രജിസ്റ്റര്‍ ചെയ്തതതോ , രജിസ്റ്റര്‍ ചെയ്താത്തവയോ ആയ ഇന്റലിന്റെയോ മറ്റുളളവരുടെതോ ആണ്.വാണിജ്യമുദ്രാ ഉടമസ്ഥന്റെ സമ്മതപത്രമില്ലാതെ ഇവ പകര്‍ത്തുവാനോ , ഉപയോഗിക്കുവാനോ പാടില്ല. സമ്മതപത്രം ലഭിക്കാതെ പരസ്യം

സൈറ്റില്‍ നല്‍കിയിട്ടുളള വിവരങ്ങളുടെ പ്രചാരണം തുടങ്ങിയ കാര്യങ്ങള്‍ Intel®, Intel corporation തുടങ്ങിയ പേരുകളും യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇന്റലിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഏതെങ്കിലും വെബ്സൈറ്റുകളിലേക്ക് ലിങ്കുകളും intel ® എന്ന ലോഗോയുപയോഗിച്ച് നല്കാന്‍ പാടില്ല.

പ്രയോഗങ്ങളുടെ ഉപയോഗം

അസഭ്യവും , അശ്ളീലവും , അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാക്കുകള്‍, പ്രസ്ഥാവനകള്‍, ചിത്രങ്ങള്‍ പ്രകടനങ്ങള്‍ തുടങ്ങിയവ ഈ വെബ്സൈറ്റിലെ ഏതെങ്കിലും ഭാഗത്തോ, ചര്‍ച്ചാവേദിയിലോ , സൗഹ്രദസംഭാഷണത്തിലോ, നിങ്ങള്‍ ഉള്‍പ്പടുത്തുന്ന ഉളളടക്കത്തിലോ ,ബുള്ളറ്റിനുകളിലോ,വാര്‍ത്തകോളിലോ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞിരിക്കുന്നു.ഈ വിധത്തില്‍ നീയമത്തിന് എതിരായിട്ടുളളതും , വ്യവസ്ഥകളാല്‍ ഒഴിവാക്കപ്പെട്ടിട്ടുളളതുമായവ നിങ്ങള്‍ ഉപയോഗിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തണം.

തിരിച്ചറിയല്‍

ഈ വെബ്സൈറ്റില്‍ ഉള്‍പ്പടുത്തിയിരിക്കുന്നവ ഉപയോഗിക്കുന്നതുമായി ബന്ധിപ്പിച്ച് മറ്റാരെങ്കിലും ഏതെങ്കിലും വിധത്തിലുള്ള അവകാശമോ ,പണമോ ആവശ്യപ്പെടുന്നില്ലായെന്ന് നിങ്ങള്‍ തിരിച്ചറിയണം.

പരസ്യങ്ങളുടെയും കച്ചവടങ്ങളുടെയും സഹകരണത്തോടെ വാണിജ്യം വിപുലപ്പെടുത്തല്‍

ഈ വെബ്സൈറ്റില്‍ കാണുന്ന പരസ്യങ്ങള്‍ വാണിജ്യം വിപുലപ്പെടുത്തുന്നതിനുളള മാര്‍ഗ്ഗരേഖകള്‍,പരസ്യക്കാരുമായുളള കരാറുകള്‍, വാണിജ്യം വിപുലമാക്കുന്നതിനും , വില്പന, കൈമാറ്റം , സേവനങ്ങള്‍ ,മറ്റ് വ്യവസ്ഥകള്‍, ഉറപ്പുകള്‍, ഇതുമായി ബന്ധപ്പെട്ട പ്രാധിനിത്യം തുടങ്ങിയവയെല്ലാം നിങ്ങളും അവരും തമ്മില്‍ മാത്രം ബന്ധമുളളതായിരിക്കും . ഇത്തരം കാര്യങ്ങളില്‍ ഇന്റലിന് യാതോരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.

അനുവാദം റദ്ദാക്കല്‍

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഇന്റലിന് ഏത് സമയത്തും നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുവാദം റദ്ദാക്കാവുന്നതാണ്.ഇങ്ങനെ അനുമതി റദ്ദാക്കിയാല്‍ എത്രയും പെട്ടെന്ന് നിങ്ങള്‍ ഈ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തവ നശിപ്പിച്ച് കളയേണ്ടതാണ്.

നിഷേധം

ഏതെങ്കിലും വിധത്തിലുള്ള ഉറപ്പോ , കച്ചവട സാധ്യതയോ, നീയമലംഘനമോ, ബൗദ്ധീക സാമഗ്രികള്‍ ആവശ്യങ്ങള്‍ അനുയോജ്യമായ രീതിയില്‍ ക്രമപ്പെടുത്തിയല്ലാതെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഈ സാമഗ്രികള്‍ നല്‍കിയിരിക്കുന്നത്.വ്യവസായം , ആദായം , ലാഭം , സമ്പാദ്യം, മുതല്‍മുടക്ക്, സല്‍പേര്, മൂലധനം, അധികഭരരണം തുടങ്ങിയവയിലുണ്ടാകുന്ന നഷ്ടത്തിനും ,ഇതുപയോഗിക്കാന്‍ അറിഞ്ഞതുകൊണ്ടോ അറിയാത്തതുകൊണ്ടോ ,ഇന്റല്‍ നേരത്തെ അറിയിച്ചതൊ അല്ലാത്തതൊ ആയ യാതൊന്നിനും ഇന്റലൊ, ഇതിന്റെ വിതരണക്കാരൊ ഉത്തരവാദികളല്ല. ക്രിത്യത ,വിവരങ്ങളുടെപരിപൂര്‍ണ്ണത , വാക്കുകളുടെയും, ചിത്രങ്ങളുടെയും, ബന്ധിപ്പിച്ചിരിക്കുന്ന സൈറ്റുകളുടെയും കാര്യത്തില്‍ ഇന്റലിനൊ അതിന്റെ വിതരണക്കാരോ യാതൊരുറപ്പും തരുന്നതല്ല. നേരത്തെ അറിയിക്കാതെതന്നെ ഇന്റലിന് എപ്പോള്‍ വേണമെങ്കിലും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാമഗ്രികളില്‍ മാറ്റം വരുത്താവുന്നതാണ്.

ഉപയോക്താവ് സമര്‍പ്പിക്കുന്ന ഉളളടക്കങ്ങള്‍

ഈ വെബ്സൈറ്റിലേയ്ക് നിങ്ങള്‍ നല്‍കുന്ന ഏതോരു കാര്യവും ,ആശയങ്ങളും പരസ്യസ്വഭാവമുളളതും , ഉടമസ്ഥതാവകാശമില്ലാത്തതുമാണ്.ഇത്തരം ആശയവിനിമയങ്ങളില്‍ ഇന്റലിന് യാതോരു ബാധ്യതയും,നീയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. ഇന്റലിനും, ഇതിന്റെ തൊഴിലാളികള്‍ക്കും ,കരാറുകാര്‍ക്കും ഇതില്‍ നല്കിയിരിക്കുന്ന വിവരങ്ങള്‍, ചിത്രങ്ങള്‍, ശബ്ദങ്ങള്‍ തുടങ്ങിയവ വ്യവസായികാവശ്യങ്ങള്‍ക്കോ അല്ലാതെയോ പകര്‍ത്തുന്നതിനും, അനാവരണം ചെയ്യുന്നതിനും ,വിതരണം ചെയ്യുന്നതിനുമുളള അവകാശമുണ്ടായിരിക്കും .നീയമത്തിനെതിരായിട്ടുളളതും , ഭീഷണിപ്പെടുത്തുന്നതും , അപകീര്‍ത്തികരമായതും ,മാനഹാനിയുണ്ടാക്കുന്നതും അശ്ളീലവുമായ എന്തെങ്കിലും കാര്യങ്ങള്‍ ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍നിന്നും ,പ്രേഷണം ചെയ്യുന്നതില്‍നിന്നും നിങ്ങളെ വിലക്കിയിരിക്കുന്നു.ഈ സൈറ്റിലെ ഉപയോക്താക്കള്‍ ഉള്‍പ്പെടുത്തുന്ന നീയമത്തിനെതിരായുളള കാര്യങ്ങള്‍ക്ക് ഇന്റലിന് ഉത്തരവാദിത്വമില്ല. ഇത്തരം കാര്യങ്ങളുടെ വിശ്വാസ്യത, നിലനില്‍പ്, യാഥാര്‍ത്യം , പകര്‍പ്പവകാശം തുടങ്ങിയവയില്‍ നിങ്ങള്‍ തന്നെയായിരിക്കും പരിപൂര്‍ണ്ണ ഉത്തരവാദികള്‍.

ഉപയോക്താക്കളുടെ സൗഹ്രദസംഭാഷണ മുറികള്‍

ഈ സൈറ്റിലെ ഏതെങ്കിലും ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്ന സൗഹ്രദസംഭാഷണങ്ങള്‍, ചര്‍ച്ചാവേദികള്‍, ബുളളറ്റിന്‍ ബോര്‍ഡുകള്‍, മറ്റ് ഉപഭോക്താക്കളുടെ കൂട്ടങ്ങള്‍ , തുടങ്ങിയവയിലൂടെയുളള ആശയവിനിമയത്തിനും അതിലെ ഉളളടക്കത്തിനും ഇന്റലിന് യാതോരു ബാധ്യതയും,നീയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. ഇത്തരം ആശയവിനിമയങ്ങളിലെ ഉളളടക്കവുമായിബന്ധപ്പെട്ട് അതായത് അവ പകര്‍പ്പവകാശം ഉളളതായാലും അല്ലെങ്കിലും ,അപകീര്‍ത്തിയുണ്ടാക്കുന്നവയായാലും ,സ്വകാര്യമായാലും , അസഭ്യമായാലും ഇന്റലിന് യാതോരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.

വ്യക്തികളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന വിവരങ്ങളുടെ ഉപയോഗം

ഈ വെബ്സൈറ്റില്‍ നല്‍കിയിട്ടുളള ഏതെങ്കിലും ഫോറംവഴി ശേഖരിക്കുന്ന വിവരങ്ങള്‍ അതില്‍ പറഞ്ഞിട്ടുളള ആവശ്യങ്ങള്‍ക്ക്വേണ്ടിമാത്രമായിരിക്കും ഉപയോഗിക്കുക.നിങ്ങള്‍ടെ അനുവാദമില്ലാതെ ഈ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതല്ല.നിങ്ങളുടെ വ്യക്തിവിവരങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകള്‍ webmaster@skoool.co.uk എന്ന വിലാസത്തിലേയ്ക് അയയ്കുക.ഈ സൈറ്റില്‍ നല്‍കിയിരിക്കുന്ന സ്വകാര്യനയങ്ങള്‍ എന്ന പേജ് ദയവായി വായിക്കുക.

മറ്റ് സൈറ്റുകളിലേക്കുളള ബന്ധിക്കല്‍

ഈ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് സൈറ്റുകളിലൊ, അവയില്‍നിന്നുമുളള മറ്റ് ബന്ധിപ്പിക്കലുകളിലേക്കോ അവയില്‍ കാലാകാലങ്ങളായി ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കോ ഇന്റലിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.ഇവയുമായുളള ബന്ധം എപ്പോള്‍ വേണമെങ്കിലും വിശ്ചേദിക്കുന്നതിനുളള അധികാരവും ഇന്റലിനുണ്ട്.ഈ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പനികള്‍ക്കോ അവയുടെ ഏതെങ്കിലും ഉല്‍പന്നത്തിനോ യാതോരു കാരണവശാലും ഇന്റലിന്റെ മേലൊപ്പ് ഉണ്ടായിരിക്കിന്നതല്ല. ഈ സൈറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സൈറ്റുകളില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന യാതൊന്നിനും ഇന്റലിന് ബാധ്യതയില്ല.ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന സൈറ്റുകള്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കില്‍ അവ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രമായിരിക്കും.

പ്രായോഗീക നീയമവും, നീയമാധികാരവും

ഈ വെബ്സൈറ്റ് പരിപാലിക്കുന്നത് ഇന്റല്‍ പെര്‍ഫോര്‍മന്‍സ് ആന്റ് ലേര്‍ണിംഗ് സൊലൂഷന്‍സ് (IPLS) ആണ്. ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉളളടക്കവും സങ്കേതങ്ങളും ഈ സൈറ്റില്‍ സൂചിപ്പിച്ചിട്ടുളളതോ, ഉദ്ദേശിച്ചിട്ടുളളതോ ആയ സ്ഥലങ്ങളിലല്ലാതെ മറ്റെവിടേയ്ക്കെങ്കിലും ഉചിതവും ലഭ്യവുമാണോയെന്ന് IPLS ഉറപ്പുവരുത്തതല്ല.

ഈ സൈറ്റില്‍ സൂചിപ്പിച്ചിട്ടുളളതോ, ഉദ്ദേശിച്ചിട്ടുളളതോ ആയ സ്ഥലങ്ങളില്‍ നിന്നും സൈറ്റ് ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം താല്‍പര്യത്തിലും ഉത്തരവാദിത്വത്തിലും പ്രാദേശിക നീയമങ്ങളുപയോഗിച്ച് പരാതിപ്പെട്ടുകൊണ്ട് സൈറ്റ് ലഭ്യമാക്കണം.ഈ സൈറ്റിനെ സംബന്ധിക്കുന്ന ഏതൊരു വിവാദവും, പരാതിയും നീയന്ത്രിക്കുന്നത് അയര്‍ലന്‍ഡിലെ നീയമങ്ങളുപയോഗിച്ചായിരിക്കും. ഈ സൈറ്റുമായോ അതിലെ സാമഗ്രികളുമായോ ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാവ്യവഹാരങ്ങള്‍ക്കും തീര്‍പ്പുകല്‍പ്പിക്കുന്നതിനുളള നീയമാധികാരം ഐറിഷ് കോടതിക്കായിരിക്കും.മുന്‍വിധികളില്ലാതെതന്നെ താല്ക്കാലിക ആശ്വാസമോ സംരക്ഷണമോ മറ്റൊരു സംസ്ഥാനത്തില്‍നിന്നും ഇന്റല്‍ അന്വേഷിച്ചേക്കാം എന്നാല്‍ ഐറിഷ് കോടതിയില്‍ നിന്നും നിന്നും ഇതിന് ന്യായീകരണം സ്ഥാപിച്ച് കഴിഞ്ഞാല്‍ മറ്റ് സംസ്ഥാനങ്ങളെ ഈ വിധിയെ അടിസ്ഥാമാക്കി വിധിനടപ്പാക്കി വിധിനടപ്പാക്കുന്നതിന് നിര്‍ബന്ധിച്ചേക്കാം.

പൊതുവായി

ഈ വ്യവസ്ഥകള്‍ ഇന്റല്‍ ഏതുസമയത്തും തിരുത്താവുന്നതാണ്.അതിനാല്‍ നിങ്ങള്‍ ഈ പേജുകള്‍ ഓരോസമയത്തും സന്ദര്‍ശിക്കണം.ഇത്തരം മാറ്റങ്ങള്‍ക്ക് ശേഷവും തുടര്‍ന്ന് നിങ്ങള്‍ ഈ സൈറ്റും അതിലെ സാമഗ്രികളും ഉപയോഗിക്കുന്നത് മാറ്റത്തിനുളള നിങ്ങളുടെ അനുമതിയായി പരിഗണിക്കും. ഈ വ്യവസ്ഥകളിലെ ചില നിബന്ധനകള്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടൊ, പ്രത്യേക വ്യവസ്ഥകള്‍ പ്രത്യേക പേജുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടൊ നീക്കം ചെയ്തേക്കാം.

Copyright © 2007 Intel Corporation. All rights reserved