¢¯¬ ˜°¥µÇ“²¾Þ English | Malayalam

സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ
Safe Surfing Guide

പുതിയ സാങ്കേതികവിദ്യകള്‍ കരസ്ഥമാക്കുന്നതിലുമുപരിയായി മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കമ്പ്യൂട്ടറിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലെ പ്രയാസങ്ങളും അതിലെ അപകട സാധ്യതകളുമാണെന്ന് ഇന്റര്‍നെറ്റ് ഉപദേശക സമിതി (IAB) യുടെ വാര്‍ഷിക സമ്മേളനത്തില്‍ തങ്ങളുടെ പുതിയ ഗവേഷണങ്ങളുടെ ഭാഗമായി അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ സംസാരിക്കവെ IAB യുടെ ചെയര്‍പേഴ്സണ്‍ ശ്രീമതി ആദ്ര കോണ്‍ലോണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു "മൊബൈല്‍ ഫോണിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തേക്കാളുമധികമായി മാതാപിതാക്കള്‍ ഭയക്കുന്നത് കമ്പ്യൂറിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ്. 13% പേര്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് വേവലാധിപ്പെടുന്നതെങ്കില്‍ 47% പേരും കമ്പ്യൂട്ടര്‍വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തെ ഭയപ്പെടുന്നവയാണ്."

അയര്‍ലന്‍ഡിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷമായി വളരെയധികം ഉയര്‍ന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നതും വിദ്യാലയത്തില്‍ നിന്നും കലാലയത്തില്‍ നിന്നു വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ കഴിയുന്നുവെന്നതാണ് മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നം.

യുവാക്കളുടെയും ടീനേജുകാരുടെയും ഇന്റര്‍നെറ്റ് ഉപയോഗിത്തിലുള്ള വര്‍ദ്ധനവ്, അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തിലുള്ള കുറവ്, സൈബര്‍ കഫേകളില്‍ നിന്നും മറ്റും എളുപ്പത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള സാഹചര്യം തുടങ്ങിയവ പുതിയ വെല്ലുവിളികളാണ്. കുട്ടികളെ അവരുടെ മാനസീകവും സാന്മാര്‍ഗീകവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് എങ്ങനെ ഇന്റര്‍നെറ്റ് എന്ന വിപുലമായ ശേഖരത്തിലേക്ക് കടക്കുന്നതിന് അനുവദിക്കാം?


മാതാപിതാക്കളുടെ പ്രധാന ഉല്‍കണ്ഠകള്‍:

  • ഓണ്‍ലൈനായി എന്തെല്ലാം കാണുവാനും വായിക്കുവാനും കഴിയും
  • വൈറസുകള്‍, സോഫ്റ്റ്വെയറുകള്‍ തുടങ്ങിയവയുടെ ഡൌണ്‍ലോഡിംഗ്
  • ഓണ്‍ലൈനായി ആരെയൊക്കെയാണ് കണ്ടുമുട്ടുക, തുടര്‍ന്നുണ്ടാകുന്ന പ്രയാസങ്ങള്‍ എന്തെല്ലാം?

നിങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ സുരക്ഷിതമായി സഞ്ചരിക്കുന്നതിനും, പഠിക്കുന്നതിനും, കളിതമാശകളിലേര്‍പ്പെടുന്നതിനും സഹായിക്കുന്ന ഒരു ലഘുമാര്‍ഗ്ഗരേഖയാണിത്!


നിങ്ങളുടെ ഉല്‍കണ്ഠകളിലൂടെ

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും ഉല്‍സാഹമുണര്‍ത്തുന്ന ധാരാളം വിദ്യാഭ്യാസ സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ട്. അതുപോലെതന്നെ ധാരാളം അനാവശ്യ ഉള്ളടക്കങ്ങളും ഇതിലുണ്ട്. അതിനാല്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം. കുട്ടികളുമായി സംസാരിച്ചും നിങ്ങളുടെ ഉല്‍കണ്ഠകള്‍ അവരുമായി ചര്‍ച്ചചെയ്തും ഇന്റര്‍നെറ്റിലെ അപകടങ്ങളെയും വഴിതെറ്റിക്കലുകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുക. തുടര്‍ന്ന് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും അനുവാദവും നല്‍കുക. കുട്ടികള്‍ ഓണ്‍ലൈന്‍ ഉപയോഗിക്കേണ്ടത് ഏതൊക്കെ സമയം, എത്രസമയം, എന്തിനെല്ലാം, ഏതൊക്കെ സൈറ്റുകള്‍ തുടങ്ങിയവ അവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുക. സ്വീകരിക്കാവുന്നതും നിരസിക്കാവുന്നതും ഏതൊക്കെയെന്ന് സ്ഥിരീകരിച്ചശേഷം മാര്‍ഗ്ഗരേഖകളുടെ ആവശ്യം അവരെ ബോധ്യപ്പെടുത്തുക.


വീട്ടിലെ കമ്പ്യൂട്ടര്‍ പങ്ക് വെയ്ക്കല്‍

നിങ്ങള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലെ വിവരങ്ങളും മറ്റും ആകസ്മികമായി നീക്കം ചെയ്യപ്പെടാനും, മറ്റുള്ളവര്‍ മാറ്റം വരുത്താനും, നിരീക്ഷിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ ഇ-മെയില്‍ പാസ് വേഡുകള്‍ സുരക്ഷിതമാക്കുക, പരിചയമില്ലാത്തവരില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്ന മെയിലുകളിലെ ലിങ്കുകളിലും മറ്റും അവര്‍ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം ലിങ്കുകള്‍ വൈറസുകളിലേക്കോ അനാവശ്യ സൈറ്റുകളിലേക്കോ നയിക്കുവയായിരിക്കാം.


ഡൌണ്‍ലോഡുകളും വൈറസും

ഫ്രീസോഫ്റ്റ്വെയറുകള്‍, ചിത്രങ്ങള്‍, കളികള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇന്റര്‍നെറ്റ് സാമ്പത്തിക ലാഭമുണ്ടാകുന്നതുപോലെ തന്നെ വൈറസ്, കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന മെമ്മറി നഷ്ടം തുടങ്ങിയ ചില പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്നു. കുട്ടികള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ ശക്തമായ ഒരു ആന്റിവൈറസ് ഉപയോഗിക്കുന്നതിനും അനാവശ്യ ഡൌണ്‍ലോഡുകള്‍ ഒഴിവാക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.


സൌഹൃതസംഭാഷണ മുറികളും ചര്‍ച്ചാകൂട്ടങ്ങളും

കുസൃതികളും ആശയവിനിമയങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതും, റിസോഴ്സുകളും സൌഹൃദങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള അനന്തസാധ്യതകള്‍ നല്കുന്നവയുമാണ് സൌഹൃദസംഭാഷണ മുറികളും ചര്‍ച്ചാക്കൂട്ടങ്ങളും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവയും ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈനില്‍ സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടവ.

  • നിങ്ങളുടെ മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, പേര്, സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം, ജോലിചെയ്യുന്ന സ്ഥലം, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഒരിക്കലും കൈമാറരുത്.
  • വൈകാരികമായി സ്വാധീനിക്കുന്ന സന്ദേശത്തിനും മറുപടി നല്കരുത്. അത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നവരുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഒഴിവാക്കുക. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നത് നിങ്ങളുടെ കുറ്റമല്ല; അതിനാല്‍ എത്രയും വേഗം ഇക്കാര്യം നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കുക.
  • ഓണ്‍ലൈനില്‍ നിങ്ങളെ ശല്യപ്പെടുത്തുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അക്കാര്യവും മാതാപിതാക്കളെ ഉടനറിയിക്കുക.
  • നിങ്ങളുടെ ഫോട്ടോഗ്രാഫ്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ തുടങ്ങയവ അയയ്ക്കുന്നതിനുമുമ്പ് അഡ്രസ് അംഗീകൃതമാണോയെന്ന് പരിശോധിക്കുക.
  • മാതാപിതാക്കളുടെ സമ്മതിമില്ലാതെ ഓണ്‍ലൈനായി പരിചയപ്പെടുന്നവരെ സന്ധിക്കുരുത്. ഇവരുമായി നേരില്‍ക്കാണാന്‍ ആഗ്രഹിക്കുകയാണെങ്കി‍ല്‍ മാതാപിതാക്കളില്‍ ആരെങ്കിലുമായി പൊതുസ്ഥലത്ത് വെച്ച് മാത്രെ സംസാരിക്കുക.
  • നിയമത്തിനോ, മറ്റുള്ളവര്‍ക്കോ മറുവേല്‍പിക്കുന്ന യാതൊന്നും ചെയ്യാതെ നല്ലൊരു ഓണ്‍ലൈന്‍‌ പൌരനായാല്‍ ശ്രമിക്കുക, ഓണ്‍ലൈനില്‍ മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ പരിചയപ്പെടുന്നവരോട് നിങ്ങളും പെരുമാറുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി ചൈല്‍ഡ് നെറ്റ് അന്താരാഷ്ട്ര വെബ് സൈറ്റ് സന്ദര്‍ശിക്കുക: http://www.childnet-int.org/.