¢¯¬ ˜°¥µÇ“²¾Þ English | Malayalam

സ്വകാര്യനയം
Privacy Policyസ്വകാര്യതയ്ക്കായുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത

സ്കൂള്‍ കേരളം ഉപയോഗിക്കുന്നവരുടെ സ്വകാര്യത ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ ഓണ്‍ലൈന്‍ വിവര വിനിമയങ്ങളും നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും അതുവഴി നിങ്ങളുടെ സ്വകാര്യത പരമാവധി ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ നോട്ടീസ്. വേഗത്തില്‍ കണ്ടെത്താവുന്നവിധം ഹോംപേജിലും വ്യക്തിഗത വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും ഈ നോട്ടീസ് ലഭ്യമാക്കിയിട്ടുണ്ട്.


ഞങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍

സ്കൂള്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നിങ്ങള്‍ ഉള്ളടക്കം അപ് ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴും കഥകള്‍ അയക്കുമ്പോഴും അല്ലെങ്കില്‍ ഞങ്ങളുടെ മെയിലിംഗ് ലിസ്റ്റില്‍ ചേരുമ്പോഴും നിങ്ങളോട് വ്യക്തിഗത വിവരങ്ങള്‍ നല്കാന്‍ ആവശ്യപ്പെടും. നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം തുടങ്ങിയവയാണ് ആവശ്യപ്പെടുന്നത്. ചിലപ്പോള്‍ ചില മല്‍സരങ്ങളുമായി ബന്ധപ്പെട്ട് നിങ്ങലുടെ സ്കൂളിന്റെ വിലാസവും ഫോണ്‍നമ്പരും ആവശ്യപ്പെട്ടേക്കാം. ഞങ്ങളുടെ ശ്രോതാക്കള്‍ വിദ്യാര്‍ഥികളായതിനാല്‍ അവരുടെ വിദ്യാഭ്യാസ യോഗ്യതയും വയസും ആവശ്യപ്പെട്ടേക്കാം.

നിങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റിലൂടെ സഞ്ചരിക്കുമ്പോള്‍ ഞങ്ങളുടെ സെര്‍വറില്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ രേഖപ്പെടുത്തുന്നു. ഈ വിവരങ്ങള്‍ വ്യക്തിഗതമല്ല. ഇത്തരം വിവരങ്ങള്‍ സ്ഥിതിവിവരക്കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയാണ്. അതായത് എത്രപേര്‍, ഏതൊക്കെ പേജുകള്‍ ഏത് സമയത്ത് എത്ര സമയം സന്ദര്‍ശിച്ചുവെന്ന് ഇതിലൂടെ മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ ഈ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടെത്താനാവാത്തതും സന്ദര്‍ശകനെ തിരിച്ചറിയാനാവാത്തതുമാണ്.


പൊതുചര്‍ച്ചാവേദിയും ആശയവിനിമയവും

സന്ദേശങ്ങള്‍ വാര്‍ത്തകള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യുന്നതിനാവശ്യമായ ഗ്രൂപ്പുകളും ചര്‍ച്ചാവേദികളും സ്കൂള്‍ കേരളം സൈറ്റിലൂണ്ടാവും. ഇതിലേക്ക് നിങ്ങള്‍ നല്കുന്ന വിവരങ്ങള്‍ക്ക് രഹസ്യസ്വഭാവമില്ലാത്തതിനാല്‍ സ്വകാര്യവിവരങ്ങള്‍ നല്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

സ്കൂള്‍ കേരളം ഉപയോഗിക്കുന്നവര്‍ നല്കുന്ന സന്ദേശങ്ങള്‍ ചര്‍ച്ചാവിഷയങ്ങള്‍, ആശയവിനിമയങ്ങള്‍ തുടങ്ങിയവ വെബ്സൈറ്റിന്റെ പല ഭാഗങ്ങളിലും ഉള്‍പ്പെടുത്തുന്നതാണ്. ഇത്തരം ആശയവിനിമയങ്ങളുടെ ഉള്ളടക്കം, പകര്‍ത്തവകാശം, അവ മൂലമുണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് ഞങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടാവുന്നതല്ല.

ഇത്തരം സന്ദര്‍ഭങ്ങളുടെ എണ്ണം ലഘൂകരിക്കുന്നതിനുവേണ്ടി സന്ദേശങ്ങളുടെ പേരോ ലേഖകന്റെ പേരോ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ. ഇതിന് ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഉള്‍പെട്ടാല്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ തിരുത്തുന്നതിനും നീക്കം ചെയ്യുന്നതിനും ഉള്ള അവസരമുണ്ടാകും. ഇങ്ങനെ നീക്കം ചെയ്യുന്ന വിവരങ്ങള്‍ സ്കൂള്‍ കേരളത്തില്‍ പിന്നീട് ഉണ്ടായിരിക്കുന്നതല്ല.


വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി

സ്കൂള്‍ കേരളത്തെക്കുറിച്ചോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കും നിങ്ങള്‍ നല്കുന്ന വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് കത്തിടപാടുകള്‍ നടത്തുന്നത്. മറ്റാരുമായും ഈ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതല്ല. ഈ-മെയിലിന് മറുപടി നല്കുന്നതിനുവേണ്ടി മാത്രമായിരിക്കും. ഈ-മെയില്‍ വിലാസങ്ങള്‍ മറ്റാര്‍ക്കും നല്കുന്നതോ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതോ അല്ല.

സ്കൂള്‍ വിലാസങ്ങളും ഫോണ്‍നമ്പരും നിശ്ചിത ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുകയോ അവ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതല്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കോ അല്ലാതെ നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ മറ്റാര്‍ക്കും വില്‍ക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നതല്ല.


വിവരസുരക്ഷിതത്വത്തില്‍ ഞങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധത

വിവരങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തുന്നതിനും കൃത്യത നിലനിര്‍ത്തുന്നതിനും കൈയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിനും ഓണ്‍ലൈന്‍ വിവരങ്ങളെ ശരിയായ സ്ഥലങ്ങളില്‍ ഭൌതികവും ഇലക്ട്രോണികവും ഭരണനിര്‍വഹണവുമായ നടപടി ക്രമങ്ങളിലൂടെ സംരക്ഷിച്ചിരിക്കുന്നു.


കുക്കികള്‍

സ്കൂള്‍ വെബ് സെര്‍വര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിക്ഷേപിക്കുന്ന ഒരു ലഘുവിവരമാണ് കുക്കി. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിനെ വളരെ വേഗത്തിലും മികവുറ്റ രീതിയിലും സ്കൂള്‍ സൈറ്റില്‍ നിന്നും വിവരങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നു.

 

അക്സസ്

സ്കൂള്‍ കേരളത്തിലേക്ക് നിങ്ങള്‍ നല്കിയ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങളുടെ യൂസര്‍നാമവും പാസ് വേഡും നല്കി രജിസ്റ്റര്‍ ചെയ്ത് പ്രവേശിക്കുക. ഇവിടെ നിങ്ങള്‍ക്ക് നല്കിയ വിവരങ്ങളെ നീക്കം ചെയ്യുവാനും പരിഷ്കരിക്കുവാനുമുള്ള അവസരമുണ്ടാകും.


വിവരങ്ങള്‍ നിലനിര്‍ത്തല്‍

ഐറിഷ് വിവര സംരക്ഷണ ആക്ട് 1988 പ്രകാരം ഞങ്ങളുടെ വ്യാപാരാവശ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളംകാലം സ്കൂള്‍ കേരള നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതാണ്.

നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ contact@itschool.gov.in എന്ന വിലാസത്തില്‍ ഞങ്ങളെ ബന്ധപ്പെടുക.


വിദ്യാര്‍ഥികളുടെ സ്വകാര്യതയില്‍ ഞങ്ങളുടെ പ്രതിജ്ഞാബദ്ധത

പ്രധാനമായും 18 വയസില്‍ താഴെ പ്രായമുള്ളവരെ ലക്ഷ്യം വെയ്ക്കുന്ന സൈറ്റാണ് സ്കൂള്‍ കേരള എന്നതിനാല്‍ ശ്രോതാക്കള്‍ക്ക് ഏറ്റവും അനുയോജ്യമായവ മാത്രമായിരിക്കും ഞങ്ങള്‍ നല്കുക. സ്കൂള്‍ കേരളയെ മറ്റ് സൈറ്റുകളിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ അവ ഞങ്ങള്‍ പരിശോധിക്കുന്നതായിരിക്കും. എന്നാല്‍ അത്തരം സൈറ്റുകളില്‍ പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകുന്നതല്ല.

വീട്ടില്‍നിന്നും സ്കൂള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതാണ്.


ലിങ്കുകള്‍

ഈ സൈറ്റില്‍നിന്നും മറ്റ് സൈറ്റുകളിലേക്ക് ലിങ്കുകള്‍ ഉണ്ടായിരിക്കും. ലിങ്ക് നല്കിയിരിക്കുന്ന സൈറ്റുകളിലെ വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സ്വകാര്യതയുമായി സ്കൂള്‍ കേരളയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല എന്ന് ദയവായി അറിഞ്ഞിരിക്കണം. അതിനാല്‍ വ്യക്തിവിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുമുമ്പ് ഈ സൈറ്റുകളിലെ സ്വകാര്യനയം വായിക്കണം.

സ്കൂള്‍ കേരളയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഏതെങ്കിലും സൈറ്റുകളില്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം ഉള്ളതായോ അതുമല്ലെങ്കില്‍ അവയുടെ സ്വകാര്യനയത്തില്‍ സംശയമുള്ളതോ ശ്രദ്ധയില്‍പെട്ടാല്‍ contact@itschool.gov.in എന്ന വിലാസത്തില്‍ ദയവായി ഞങ്ങളെ അറിയിക്കുക.


ഈ പ്രസ്താവനകളിലെ മാറ്റങ്ങള്‍

സ്കൂള്‍ കേരളം അതിന്റെ സ്വകാര്യ നയങ്ങളില്‍ ചിലപ്പോള്‍ മാറ്റം വരുത്തിയേക്കാം. കൃത്യമായ ഇടവേളകളില്‍ ഈ പ്രസ്താവനകള്‍ പരിശോധിക്കുകയും നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നതിനും സ്കൂള്‍ കേരളം നിങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങളുടെ അനുവാദം വാങ്ങിക്കാതെ മുന്‍കാലങ്ങളില്‍ ശേഖരിച്ച വ്യക്തിവിവരങ്ങള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല.


ഞങ്ങളുമായി ബന്ധപ്പെടുന്നതെങ്ങനെ

സ്വകാര്യതയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ contact@itschool.gov.in എന്ന ഈമെയില്‍ വിലാസത്തില്‍ അയക്കുക.


ഈ നയം അംഗീകരിച്ചത്

ഈ നയം അവസാനമായി ആധുനീകരിച്ചത് 2007 ഫെബ്രുവരി 6 നാണ്.