¢¯¬ ˜°¥µÇ“²¾Þ English | Malayalam

സഹായം നല്കുന്നവരെക്കുറിച്ച്
About skoool

ഞങ്ങളെ സഹായിക്കുന്നവരുടെ ഔദാര്യവും വിലമതിക്കാനാവാത്ത സഹകരണവുമില്ലായിരുന്നെങ്കില്‍ സ്കൂള്‍ കേരളം എന്നത് യാഥാര്‍ഥ്യമാകുമായിരുന്നില്ല

വിദ്യാഭ്യാസ രംഗത്തെ വിലമതിക്കാനാവാത്ത ഒരു സംരംഭമായ സ്കൂള്‍ കേരളത്തെക്കുറിച്ച് ഏതാനും ചില വിവരങ്ങള്‍ സസന്തോഷം ഞങ്ങള്‍ അവതരിപ്പിക്കാം.

ഇന്റല്‍

വിദ്യാഭ്യാസ മേഖലയിലുള്ള ഇന്റലിന്റെ ലോകവ്യാപകമായ കാല്‍വെയ്പില്‍ ഏറ്റവും നൂതനവുമായതാണ് സ്കൂള്‍ കേരളം. ഇന്നത്തെ വിദ്യാര്‍ഥികളെ നാളത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പ്രാപ്തരാക്കുന്നതിന് ദശലക്ഷക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ച് ഇന്റല്‍ ഒരുക്കുന്ന ആഗോള സംരംഭമാണ് സ്കൂള്‍ കേരളം. ലോകവ്യാപകമായി പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസങ്ങള്‍ക്കായി 107 മില്യന്‍ ഡോളറിലധികം തുക 2000ത്തില്‍ ഇന്റല്‍ ചെലവഴിച്ചു..

ഇന്റല്‍ വളരെയേറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം. കണക്ക്, സയന്‍സ്, സാങ്കേതികവിദ്യാഭ്യാസം തുടങ്ങിയവ മേഖലകളെ മെച്ചപ്പെടുത്തുന്നതിനായി ഒരു പ്രധാന സേനയെത്തന്നെ വികസിപ്പിച്ചെടുക്കുകയാണ് ഇന്റലിന്റെ ദൌത്യം. ഇതിനായി Teach to the Future പോലെയുള്ള പല പ്രോഗ്രാമുകളും പ്രാദേശികമായും ദേശിയമായും ഇന്റല്‍ നടപ്പിലാക്കിയിട്ടുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് വിദ്യാഭ്യാസ രംഗത്തുള്ള ഇന്റലിന്റെ സംരംഭങ്ങളെക്കുറിച്ച് കൂടുതല്‍ കണ്ടെത്താം.

    Intel Education

ഐ.ടി@സ്കൂള്‍

FOSSനെ അടിസ്ഥാനമാക്കി വിവരവിനിമയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭം.

  • സംസ്ഥാനത്തെ 1.6 മില്യണ്‍ വിദ്യാര്‍ഥികള്‍ക്ക് വിവര വിനിമയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം ഓരോ വര്‍ഷവും നല്കുന്നു.
  • 200ഓളം മാസ്റ്റര്‍ ട്രെയിനര്‍മാരും 5600 ഓളം ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെയും സഹായത്തോടെ 5 മില്യണ്‍ വിദ്യാര്‍ഥികളെയും 2 മില്യണ്‍‍ അധ്യാപകരെയും ഇതിനോടകം വിവര വിനിമയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ശാക്തീകരിക്കുവാന്‍ കഴിഞ്ഞു.
  • നിഷ്ക്രിയ പഠനത്തിന്റെയും മനസ്സിലാക്കാതെയുള്ള മനപാഠമാക്കലിന്റെയും വിരസത ഒഴിവാക്കി വിമര്‍ശനാത്മക ചിന്തയോടെ സ്വയംപഠനം സാധ്യമാക്കുന്നതിന് വിദ്യാര്‍ഥികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനും വിവര വിനിമയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കാന്‍ കഴിയുന്നതുമാണ് ഐ.ടി@സ്കൂളിന്റെ ലക്ഷ്യം.
  • വിവരവിനിമയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് എല്ലാ അധ്യാപകര്‍ക്കും കഴിവും വിശ്വാസവും നല്കുന്നതിന്
  • വിവരവിനിമയ സാങ്കേതികവിദ്യകളെക്കുറിച്ച് നന്നായി മനസ്സിലാക്കിയശേഷം സ്കൂള്‍ ജീവിതം പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്കുന്നതിന്.
  • അടിസ്ഥാന ഉപകരണങ്ങള്‍ സ്കൂളുകളില്‍ എത്തിക്കുന്നതിനും കമ്പ്യൂട്ടര്‍ പോലെയുള്ള വിലകൂടിയ ഉപകരണങ്ങള്‍ പരിപാലിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സ്കൂളുകളെ പ്രാപ്തരാക്കും.
  • വിവരവിനിമയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി അധ്യാപന പ്രക്രിയയും പഠനപ്രക്രിയയും ജീവസുറ്റതാക്കി മാറ്റുന്നതിന്.
  • 2644 സ്കൂളുകളും 4776306 വിദ്യാര്‍ഥികളും 176569 അധ്യാപകരെയുമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.