¢¯¬ ˜°¥µÇ“²¾Þ English | Malayalam

skoool™ നെക്കുറിച്ച്
About skoool

ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ പുതുമയുള്ളതും അനോന്യപ്രവര്‍ത്തനം സാധ്യമാകുന്നതും ആവേശമുണര്‍ത്തുന്നതുമായ പഠനസാമഗ്രികള്‍ നിങ്ങള്‍ക്ക് എത്തിക്കുന്നതിനായി ഇന്റല്‍ നേതൃത്വം നല്കുന്ന സംരംഭമാണ് സ്കൂള്‍ കേരളം.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സയന്‍സ്, കണക്ക് വിഷയങ്ങള്‍ മനസ്സിലാക്കുന്നതിനാവശ്യമായതെല്ലാം സ്കൂള്‍ കേരളം തയാറാക്കി നല്കുന്നു.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ പ്രയോജനകരമാകുന്നവിധത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഇത്തരത്തിലുള്ള പഠനസാമഗ്രികളില്‍ ആദ്യത്തേതാണ് സ്കൂള്‍ കേരളം.

പഠിക്കുന്നതിനും പരീക്ഷക്കായി പഠനപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നതിനും സഹായകരമാകുംവിധം മൂല്യാധിഷ്ഠിതമായ സാമഗ്രികള്‍നല്കി വിദ്യാര്‍ഥികളെ സഹായിക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തിന്റെ അനന്തമായ ലോകത്തിലേക്ക് ഗവേഷണം നടത്തുന്നതിന് അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രാപ്തരാക്കുന്നതിനും സ്കൂള്‍ കേരളം സഹായകമാകും. സയന്‍സ്, കണക്ക് വിഷയങ്ങളില്‍ സമഗ്രവും സമ്പന്നവുമായ ഒരു സമീപനം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ വിഷയങ്ങളില്‍ കണ്ടെത്തിയ പ്രയാസമേറിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വെബ് സൈറ്റിനായുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.


സ്കൂളും അതിലെ അനോന്യപ്രവര്‍ത്തനം സാധ്യമാകുന്ന പാഠഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തെല്ലാം ആവശ്യമാണ്?

സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിന് താഴെപ്പറയുന്ന സവിശേഷതകള്‍ ആവശ്യമാണ്.

  1. മോസില്ല ഫയര്‍ഫോക്സ് 2.0, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നോ അതിലും ഉയര്‍ന്ന വേര്‍ഷനുകളിലുള്ളതോ ആയ ഒരു ബ്രൌസര്‍ ഉപയോഗിക്കണം.
  2. ബ്രൌസറിലെ ഏതാനും ചില ഓപ്ഷനുകള്‍ തിരഞ്ഞെടുത്തിരിക്കണം.
    ഇതിനായി Edit --> Preferences --> Content എന്ന് ക്ലിക്ക് ചെയ്തതിനുശേഷം Block Pop up Windows, Load Images automatically, Enable Javascript, Enable Java തുടങ്ങിയവ ടിക് ചെയ്തിരിക്കണം.
  3. Edit --> Preferences --> Privacy ക്ലിക്ക് ചെയ്തശേഷം Accept Cookies from site എന്നതും ടിക് ചെയ്തിരിക്കണം.
  4. സ്കൂള്‍ കേരളം പ്രവര്‍ത്തിപ്പിക്കുന്നതിന് Flashplayer ആവശ്യമാണ്. ഇതിനായി 5, 7 ക്ലാസുകളിലെ റിസോഴ്സ് സീഡി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും.